mayor-thrissur

ബി.ജെ.പിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ തള്ളി തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്. അഭ്യൂഹം മാത്രമാണെന്നും സുരേഷ് ഗോപിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്യമായി സി.പി.ഐക്ക് അതൃപ്തി ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. 

 

വലിയ വലിയ സംരംഭങ്ങള്‍ സുരേഷ്ഗോപിയുടെ ഉള്ളിലുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ജനം പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ ജയിപ്പിച്ച് വിട്ടതെന്നും കോര്‍പറേഷന്‍റെ വെല്‍നസ് സെന്‍റര്‍ ഉദ്ഘാടനച്ചടങ്ങിനിടെ എം.കെ. വര്‍ഗീസ് പുകഴ്ത്തിയിരുന്നു. തുടര്‍ച്ചയായി സുരേഷ് ഗോപിയെ പിന്തുണച്ച് സംസാരിക്കുന്ന മേയര്‍ക്കെതിരെ സി.പി.ഐ ശക്തമായ നിലപാടെടുത്തിരുന്നു. മേയര്‍ക്കുള്ള പിന്തുണ പിന്‍വലിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു. എന്നാല്‍  കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ എം.കെ വര്‍ഗീസിന്‍റെ പിന്തുണ ആവശ്യമുള്ളതിനാല്‍ സി.പി.എം പ്രതിസന്ധിയിലാണ്. 

ENGLISH SUMMARY:

Just rumors, Thrissur mayor MK Varghese rejects news that he might join BJP.