TOPICS COVERED

സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തി കൂടുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സാമ്പത്തിക നേട്ടമുണ്ടാക്കാമെന്ന്  ലക്ഷ്യമിട്ടാണ് പലരും പാര്‍ട്ടിയിലേക്കെത്തുന്നത്. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള റിപ്പോര്‍ട്ടിങ്ങിലാണ് ഗോവിന്ദന്റെ വിമര്‍ശനം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ താഴേത്തട്ടില്‍ കണക്കുപിഴച്ചത് ഗുരുതര വീഴ്ച. താഴേത്തട്ടില്‍ നിന്ന് പാര്‍ട്ടിക്ക് ലഭിച്ച കണക്കുകളാണ് പിഴച്ചതെന്നും എം.വി.ഗോവിന്ദന്‍.