TOPICS COVERED

തൃശൂര്‍ മേയറോട് ഇടഞ്ഞ് സി.പി.ഐ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെ തുടര്‍ച്ചയായി പുകഴ്ത്തുന്ന എം.കെ.വര്‍ഗീസ്, മേയര്‍ സ്ഥാനം ഒഴിയണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. വിഷയം ഇടതുമുന്നണി പരിശോധിക്കുമെന്ന് സി.പി.എമ്മും വ്യക്തമാക്കി. ബി.ജെ.പി എം.പി സുരേഷ് ഗോപിയെ തുടര്‍ച്ചയായി പുകഴ്ത്തുന്നതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. തൃശൂര്‍ ലോക്സഭാ സീറ്റില്‍ സി.പി.ഐ. സ്ഥാനാര്‍ഥി തോറ്റതിനു പിന്നാലെയാണ്, മേയറോടുള്ള ഈ അരിശരം പരസ്യമായി പ്രകടിപ്പിക്കുന്നത്. 

സുരേഷ് ഗോപി എം.പിയാകാന്‍ ഫിറ്റാണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പേ തൃശൂര്‍ മേയര്‍ പരസ്യമായി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിനു ശേഷവും അതാവര്‍ത്തിച്ചു. കോര്‍പറേഷന്റെ പരിപാടി സുരേഷ് ഗോപിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചതും സി.പി.ഐയുടെ അതൃപ്തി ഇരട്ടിയാക്കി. ഈ പശ്ചാല്ലത്തിലാണ് സി.പി.ഐ ജില്ലാ സെക്രട്ടറി പരസ്യമായി രംഗത്തെത്തിയത്. എന്നാല്‍ സി.പി.ഐയുടെ ഈ ആവശ്യത്തെ സി.പി.എം തള്ളി. വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പ്രതികരിച്ചു.

എല്‍.ഡി.എഫിനും യു.ഡി.എഫിനും 24 സീറ്റുകള്‍ വീതമാണ് കോര്‍പറേഷനില്‍. ബി.ജെ.പിയ്ക്കാകട്ടെ ആറും. എം.കെ.വര്‍ഗീസിന്റെ പിന്തുണ ആര്‍ക്കാണോ? അവര്‍ കോര്‍പറേഷന്‍ ഭരിക്കുമെന്നതാണ് നിലവിലെ സ്ഥിതി. ഇടതു മേയറുടെ ബി.ജെ.പി. ബന്ധം ചര്‍ച്ചയായതോടെ കോര്‍പറേഷന‍് ഭരണം പിന്‍വലിച്ച് മേയറോട് ബൈ പറയുക മാത്രമാണ് എല്‍.ഡി.എഫിനു മുമ്പിലുള്ള പോംവഴി. പഴയ കോണ്‍ഗ്രസുകാരനായ എം.കെ.വര്‍ഗീസിനെ യു.ഡി.എഫ് സ്വീകരിക്കാനും സാധ്യത കുറവുമാണ്. കോര്‍പറേഷന്‍ ഭരണം പ്രതിസന്ധിയിലിയ്ക്കു നീങ്ങാനാണ് സാധ്യത.

ENGLISH SUMMARY:

CPI wants MK Varghese to resign as mayor