mv-govindan-03

ആലപ്പുഴയില്‍ സിപിഎമ്മിലെ കളകള്‍ പറിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പുന്നപ്ര–വയലാര്‍ മണ്ണിലെ കളകള്‍ കളഞ്ഞാലേ മുന്നോട്ട് പോകാനാകൂ. ആരെന്നത് പ്രശ്നമല്ല, ഒഴിവാക്കുമ്പോള്‍ എന്തുനഷ്ടമുണ്ടായാലും കുഴപ്പമില്ലെന്നും ജില്ലാ തല റിപ്പോര്‍ട്ടിങ്ങില്‍ സംസ്ഥാന സെക്രട്ടറി. കായംകുളത്ത് സംഘടനാ നടപടി എടുക്കാതെ മുന്നോട്ടുപോകാനാകില്ല. ചില ഏരിയ, എല്‍സി കമ്മിറ്റികളില്‍ ചിലര്‍ പറയുന്നതേ നടക്കൂ എന്നതാണ് അവസ്ഥ. അത്തരക്കാരെ ഇനിയും വച്ചുപൊറുപ്പിക്കാനാകില്ലെന്നും എം.വി.ഗോവിന്ദന്‍. 

 
ENGLISH SUMMARY:

CPM Alappuzha district committee nmeeting updates, MV Govindan