മതവിധി പുറപ്പെടുവിക്കണമെന്ന ജലീലിന്‍റെ പ്രസ്താവന നികൃഷ്ടമെന്ന് മുസ്‌ലിം ലീഗ്. മുസ്‌ലിം സമുദായത്തെ കുറ്റവാളികളായി ചിത്രീകരിക്കാനാണ് ശ്രമം. സിപിഎം ഉന്നതരെ തൃപ്തിപ്പെടുത്താനാണ് ജലീലിന്‍റെ നീക്കം. ജലീലിന്‍റെ പ്രസ്താവനയ്ക്ക് എതിരെ ലീഗ് പ്രതിഷേധിക്കും. മനോരമ ന്യൂസ് നേരെ ചൊവ്വേയിലായിരുന്നു ജലീലിന്‍റെ മതവിധി പ്രസ്താവന.
അന്‍വറിനോടുള്ള നിലപാട് മാറിയെന്ന് മുസ്‌ലിം ലീഗ്. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമ്പോഴുള്ള നിലപാടല്ല പുറത്തുവരുമ്പോള്‍ എടുക്കുക. പി.വി.അന്‍വറിന്‍റെ പാര്‍ട്ടിയുടെ സ്വഭാവം മനസിലാക്കിയശേഷം യുഡിഎഫ് നിലപാട് സ്വീകരിക്കും. ഈ നിലപാടാണ് ലീഗിനെന്നും ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.