cpi-ministers

പാർട്ടിയുടെ നാലു മന്ത്രിമാരും സംഘടനാ ചുമതലകൾ ഒഴിയണമെന്ന് സിപിഐ കൗൺസിലിൽ ആവശ്യം ഉന്നയിച്ച് എതിർചേരി.  മന്ത്രിമാരായ കെ രാജൻ, ജി.ആർ.അനിൽ, പി.പ്രസാദ് , ചിഞ്ചു റാണി എന്നിവർ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്ന് ഒഴിയണമെന്നാണ് സംസ്ഥാന കൗൺസിലിൽ ആവശ്യം ഉയർന്നത്. സംഘടനാ ചുമല വഹിച്ചാൽ മന്ത്രിമാർക്ക് ഭരണത്തിൽ ശ്രദ്ധിക്കാൻ പറ്റില്ലെന്നാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കെ രാജൻ, ജി.ആർ.അനിൽ, പി.പ്രസാദ് , ചിഞ്ചു റാണി എന്നിവർ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്ന് ഒഴിയണമെന്നാണ് ആവശ്യം

വിഎസ് സുനിൽകുമാർ മന്ത്രിയായപ്പോൾ ഇതേ കാരണം പറഞ്ഞു അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ സുനിൽകുമാറിനെ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്ന് ഒഴിവാക്കിയിരുന്നു. മന്ത്രിമാർ എക്സിക്യൂട്ടീവിൽ അംഗമായാൽ ഭരണത്തിൽ ശ്രദ്ധിക്കാൻ പറ്റില്ലെന്നായിരുന്നു കാനത്തിന്‍റെ വാദം. അന്ന് കാനത്തിന്‍റെ എതിർ ചേരിയിൽ നിന്നവരാണ് ഇന്ന് കാനം  മന്ത്രിയാക്കിയ നാലുപേരെയും എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യവുമായി എത്തുന്നത്. സിപിഐയിൽ രൂപപ്പെടുന്ന പുതിയ ചേരിതിരിവിന്‍റെ  തുടക്കമായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്. സിപിഐയിലെ വിഭാഗീയത പാർട്ടി കമ്മിറ്റികളിൽ വീണ്ടും പ്രതിഫലിച്ചൂ തുടങ്ങിയതായും സിപിഐ നേതാക്കൾ സൂചിപ്പിച്ചു.