vaikkom-bank

TOPICS COVERED

സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിൽ മത്സരിക്കാൻ ബി.ജെ.പി ടൗൺ മണ്ഡലം പ്രസിഡന്‍റും. വൈക്കം അർബൻ സഹകരണ ബാങ്കിലേക്ക് ഞായറാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസിനൊപ്പം ബി.ജെ പിയും മത്സരിക്കുന്നത്. ബി.ജെ.പി ടൗൺ മണ്ഡലം പ്രസിഡന്‍റ് പ്രിയ ഗിരീഷാണ് യു.ഡി.എഫ് പാനലിൽ സഹകരണ ബാങ്കിലേക്ക് മത്സരിക്കുന്നത്.  

 

കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ പത്തൊൻമ്പതാം വാർഡിൽ  ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് പ്രിയ ഗിരിഷ്.  ഒരംഗത്തിൻ്റെ പിൻബലവുമായി കോൺഗ്രസ് ഭരിക്കുന്ന  നഗരസഭയിൽ ബിജെപിയുമായി രഹസ്യധാരണയുണ്ടെന്ന ഇടതുപക്ഷ ആക്ഷേപം നിലനിൽക്കെയാണ്  ബാങ്ക് തിരഞ്ഞെടുപ്പിലെ ബി.ജെ.പി കൂട്ടുകെട്ട് വിവാദമാവുന്നത്. എന്നാൽ പാർട്ടിയിൽ നിന്ന് അവധിയെടുത്താണ് ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് മത്സരിക്കുന്നതെന്നും  യുഡിഫ് മുന്നണി എന്ന നിലയിലല്ല  ഒരു സമുദായം നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണിയിലാണ് ബി.ജെ.പി ഭാരവാഹി മത്സരിക്കുന്നതെന്നുമാണ് വിശദീകരണം. 

ഇത്തവണ എന്‍.എസ്.എസ് നിർദ്ദേശിച്ച ഏഴ്പേരിൽ ഒരാളായാണ്  ബി.ജെ.പി ഭാരവാഹി മത്സരിക്കുന്നതെന്ന് കോൺഗ്രസും വിശദീകരിക്കുന്നു. ഇതിനു മുമ്പും സമാന രീതിയിൽ ഇടതു പക്ഷക്കാർ യു.ഡി.എഫ് മുന്നണിയിൽ മത്സരിച്ചെന്നും കോൺഗ്രസ് പ്രാദേശിക നേതാക്കൾ പറയുന്നു . വൈക്കത്തെ  കോൺഗ്രസ് ബി.ജെ പി ബന്ധത്തെ പ്രചരണ ആയുധമാക്കുകയാണ്  ഇടതുപക്ഷത്തിന്‍റെ സഹകരണ സംരക്ഷണ മുന്നണി.  

ENGLISH SUMMARY:

BJP leader contest in Co-operative election with UDF panel.