vd-satheesan

TOPICS COVERED

ഹൈക്കാൻഡിന്റെ ഉറപ്പിൽ കെ.പി.സി.സി നേതൃത്വവുമായുള്ള ഭിന്നതയിൽ അയഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ യോഗങ്ങൾ ബഹിഷ്കരിക്കാനുള്ള തീരുമാനം സതീശൻ പിൻവലിച്ചു. നാളെ മലപ്പുറത്ത് ചേരുന്ന യോഗത്തിൽ സതീശൻ പങ്കെടുക്കും. 

 

സമാന്തര സംഘടനാപ്രവർത്തനത്തിന് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നുവെന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിൽ ഉയർന്ന വിമർശനം പുറത്തുവന്നതാണ് സതീശനെ ചൊടിപ്പിച്ചത്. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ നടന്ന മിഷൻ 2025 യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന് സതീശൻ സമ്മർദ്ദം ശക്തമാക്കി. ഇതോടെ ഹൈക്കമാൻഡ് ഇടപെട്ടു. വാർത്ത നൽകിയവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ അച്ചടക്കസമിതിക്ക് എ.ഐ.സി.സി നിർദേശവും നൽകി. എത്രയും വേഗം റിപ്പോർട്ട് നൽകണമെന്ന നിർദേശം കൂടി പുറപ്പെടുവിച്ചതോടെ സതീശൻ അയഞ്ഞു. മിഷൻ 2025ന്റെ ജില്ലാ യോഗങ്ങളിൽ സതീശൻ പങ്കെടുക്കും. വയനാട് ചിന്തൻശിബിരത്തിലെ തീരുമാനങ്ങൾ ജില്ലാ യോഗങ്ങളിൽ സതീശൻ റിപ്പോർട്ട് ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ അനുകൂല സാഹചര്യം തമ്മിലടി മൂലം ഇല്ലാതാക്കരുതെന്നും പ്രവർത്തകരുടെ ആത്മവിശ്വാസം ചോർത്തരുതെന്നും സതീശനോടും സുധാകരനോടും എ.ഐ.സി.സി നേതൃത്വം സൂചിപ്പിച്ചിട്ടുണ്ട്.

VD Satheesan withdrew the decision to boycott the meetings of Mission 2025: