കാഫിർ സ്ക്രീൻഷോട്ടിൽ തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും നിരപരാധിത്വം നിയമപരമായി തെളിയിക്കുമെന്നും സിപിഎം നേതാവ് കെ.കെ ലതിക. ഇടതുപക്ഷത്തെ ഒരാൾക്കും സ്ക്രീൻ ഷോട്ട് വിഷയത്തിൽ പങ്കുണ്ടാകില്ല. വർഗീയമായ പ്രചരണം നടത്തരുതെന്ന് പാർട്ടിയിൽ നിന്ന് കൃത്യമായ നിർദേശം ഉണ്ടായിരുന്നു. സ്ക്രീൻഷോട്ട് എവിടെ നിന്നാണ് ലഭിച്ചതെന്ന് റിബേഷ് പറയാത്തതിന് കാരണങ്ങൾ ഉണ്ടാകുമെന്നും കെ കെ ലതിക കോഴിക്കോട് പറഞ്ഞു.