ചലച്ചിത്ര നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് വഴങ്ങി ഇരകളെ തള്ളിക്കളയുകയാണ്. സിനിമാലോകത്തെ കരിനിഴലില്‍ നിര്‍ത്തുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരാതി നല്കിയാലേ അന്വേഷിക്കൂ എന്നുള്ളത് സര്ക്കാരിന്‍റെ വാശിയാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ മന്ത്രി കൃത്രിമം നടത്തിയെന്നും രാജി വയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം റിപ്പോര്‍ട്ടില്‍ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ സ്വീകരിച്ച നിലപാടില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ എഫ്.ആ.ആര്‍ ഇട്ടിട്ട് എന്തായെന്ന സജി ചെറിയാന്‍റെ പരാമര്‍ശം കുറ്റസമ്മതമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ എല്ഡിഎഫ് സര്‍ക്കാരെടുത്ത കേസിനെയാണ് രഞ്ജിത്തിനെ സംരക്ഷിക്കുന്നതിനായി മന്ത്രി തള്ളിപ്പറഞ്ഞത്. ഈ കേസ് സിബിഐയാണ് തള്ളിയത്.