സി.പി.എമ്മിന്റെ ബി.ജെ.പി ബന്ധം തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തിരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയായെന്ന് സതീശന്‍. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് എല്‍ഡിഎഫ് കണ്‍വീനറായിരുന്ന ഇ.പി.ജയരാജന്‍ ജാവഡേക്കറെ കണ്ടതെന്നും സതീശന്‍ ആരോപിച്ചു. കേരളത്തിലെ സിപിഎമ്മിന് ബിസിനസ് ബന്ധമുണ്ടെന്ന് ഞങ്ങളന്ന് ആരോപിച്ചിരുന്നു. അത് സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. താനും നിരവധിതവണ പ്രകാശ് ജാവദേക്കറെ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
അന്ന് ന്യായീകരിച്ചിട്ട് ഇപ്പോൾ എന്താണ് ജയരാജന് കുഴപ്പമെന്ന് മനസിലാവുന്നില്ല. പോയവഴിക്ക് വീട്ടിൽ കയറിയെന്നാണ് അന്ന് പറഞ്ഞത്. ഞങ്ങളുടെ ആരുടെയും വീട്ടിൽ കയറിയില്ലല്ലോ. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജയരാജൻ ജാവഡേക്കറെ കണ്ടത്. കേരളത്തിലെ സിപിഎമ്മിനും സിപിഎം നേതാക്കൾക്കും ബിജെപിയുമായി ബന്ധമുണ്ടെന്ന് ഉറപ്പായിരിക്കുന്നു. അദ്ദേഹം ത്യാഗപൂർണമായി ഒഴിഞ്ഞതല്ലല്ലോ. സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കേസ് ദുർബലപ്പെടുത്താനാണ് ജയരാജൻ ബിജെപി നേതാവിനെ കണ്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.