cm-pinarayi-vijayan-silent-

പി.വി.അന്‍വറിന്‍റെ ആരോപണത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുത്ത് ഇറങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.

എം.ആർ.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണു അൻവർ ഉന്നയിച്ചത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഫോണുകൾ വരെ ചോർത്തുന്നു. എഡിജിപിയും പൊളിറ്റിക്കൽ സെക്രട്ടറിയും ചേർന്നു സ്വർണക്കടത്ത് കച്ചവടം നടത്തുന്നുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് അദ്ദേഹത്തിന്റെ റോൾ മോഡലെന്നു സംശയിക്കുന്നതായും അൻവർ ആരോപിച്ചിരുന്നു.

ENGLISH SUMMARY:

CM Pinarayi Vijayan silent on PV Anwar allegations