party-meeting

TOPICS COVERED

പാര്‍ട്ടിയെ അടിമുടി തിരുത്താനും പുതിയ ദിശാബോധം നല്‍കാനുള്ള സിപിഎം സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി മുതല്‍ നേതാക്കളുടെ ജീവിതരീതി വരെ ഏപ്രിലില്‍ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് വരെ ചര്‍ച്ചയാവും. ചിലവുകളും ആഡംബരങ്ങളും കുറച്ച് സമ്മേളനങ്ങള്‍ നടത്താനാണ് പാര്‍ട്ടി നിര്‍ദേശം 

 

സിപിഎമ്മില്‍ ഇനി സമ്മേളനകാലമാണ്. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് തുടക്കമാവുന്നത് ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ മാസത്തില്‍ പൂര്‍ത്തിയാവും. മുപ്പതയ്യായിരം ബ്രാഞ്ച് സമ്മേളനങ്ങളാണ് ആദ്യം പൂര്‍ത്തിയാവു. ആഡംബരവും  ചിലവും കുറയ്ക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചപ്പോള്‍ പിരിവ് പാടില്ലെന്ന കര്‍ശന നിര്‍ദേശനമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. ലോക്കല്‍ സമ്മേളനങ്ങള്‍ വരെ പൊതുജനങ്ങളില്‍ നിന്ന് പിരിവ് നടത്താന്‍ പാടില്ലെന്നാണ് പാര്‍ട്ടി നിര്‍ദേശം . ഫെബ്രുവരിയിൽ കൊല്ലത്ത് സംസ്ഥാന സമ്മേളനം വരെ കേരളത്തിലെ പാര്‍ട്ടിക്ക് നിര്‍ണായകമാണ്.  

വിമർശനവും സ്വയം വിമർശനവും എന്ന സംഘടന രീതി ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്നത് പാര്‍ട്ടി സമ്മേളനങ്ങളിലാണ്.  മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി ,  ഇപിയുടെ ബിജെപി ബന്ധം, മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലി, പാര്‍ട്ടി വോട്ടുകളിലെ ചോര്‍ച്ച , എന്നിവയെല്ലാം പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇഴകീറി പരിശോധിക്കപ്പെടും. നവംബറിൽ ഏരിയാ സമ്മേളനങ്ങൾ നടക്കും .ഡിസംബർ ,ജനുവരി മാസങ്ങളിൽ ജില്ലാ സമ്മേളനങ്ങൾ പൂര്‍ത്തിയാവും. ഏരിയ സമ്മേളനങ്ങള്‍ മുതല്‍  പ്രധാനനേതാക്കളുടെ സാന്നിധ്യമുണ്ടാകുമെന്നതിനാല്‍ വിമര്‍ശനങ്ങള്‍ കടുക്കും.   പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി  എംവി ഗോവിന്ദന്‍ തുടരാന്‍ തന്നെയാണ് സാധ്യത. 

ENGLISH SUMMARY:

CPM Party Meeting