ജനതാദള്‍ പ്രവര്‍ത്തകരുടെ ദുരൂഹമരണത്തില്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ കോടതി വെറുതെ വിട്ട നടപടിയില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് നേരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് നേതൃത്വം വണ്ടിത്താവളത്ത് സംഘടിപ്പിച്ച ഉപവാസം സൂചനയാണെന്നും നിയമപോരാട്ടം തുടങ്ങുമെന്നും നേതാക്കള്‍ അറിയിച്ചു.