മുഖ്യമന്ത്രിയുടെ പേര് ഇനി പൂരംകലക്കിയെന്നാണെന്ന് പരിഹസിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. പി.ശശിയേയും എം.ആര്‍.അജിത്കുമാറിനേയും മാറ്റാന്‍ മുഖ്യമന്ത്രിക്ക് പേടിയാണ്. കേരളത്തില്‍ സിപിഎമ്മിനെ കുഴിച്ചുമൂടി വാഴ വച്ചിട്ടേ പിണറായി പോകൂ. മുകളിലിരിക്കുന്നവന്മാരെ സുഖിപ്പിക്കാന്‍ നോക്കുന്ന ഒറ്റ പൊലീസുകാരനെയും വെറുതെ വിടില്ലെന്നു സതീശന്‍ പറഞ്ഞു