പി.വി.അന്‍വര്‍ എഴുതിത്തന്ന പരാതിയില്‍ പി.ശശിക്കെതിരെ ഒന്നുമില്ലെന്ന് എം.വി.ഗോവിന്ദന്‍. ടിവിയില്‍ പറഞ്ഞതല്ലാതെ ഉറപ്പുള്ളതൊന്നും പാര്‍ട്ടിയോട് ഉന്നയിച്ചിട്ടില്ല. രാഷ്ട്രീയമായി ഒരു പരാതിയും ശശിക്കെതിരെയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. അതിനാല്‍ ശശിക്കെതിരെ ഇപ്പോള്‍ ഒരു പരിശോധനയും ആവശ്യമില്ല. അന്‍വറിന്‍റെ പരാതി പരിശോധിക്കേണ്ടത് സര്‍ക്കാര്‍ തലത്തിലാണ് .പാര്‍ട്ടി പരിശോധന വേണമെങ്കില്‍ ആഘട്ടത്തില്‍ ആകാമെന്നും ഗോവിന്ദന്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പി.ശശിക്കതിരെ അന്‍വര്‍ വെറുതെ പറഞ്ഞാല്‍ പോരാ. ശശി ഉത്തരവാദിത്തം നിറവേറ്റിയില്ല എന്ന അഭിപ്രായം പാര്‍ട്ടിക്കില്ല. പാര്‍ട്ടിയുടെ നിയമസഭാംഗമായ ആള്‍ ആരോപണം ഉന്നയിക്കേണ്ടത് ഇങ്ങനെയല്ല. അന്‍വറിന് തെറ്റുപറ്റിയോ എന്ന ചോദ്യത്തിന് അങ്ങനെ പറഞ്ഞില്ലെന്ന് മറുപടി. പാര്‍ട്ടി അംഗം അല്ലാത്തതുകൊണ്ട് കൂടുതല്‍ പറയുന്നില്ല. ബ്രാഞ്ച് സമ്മേളനങ്ങളില്‍ എല്ലാം വിമര്‍ശനമെന്ന് വരുത്തിത്തീര്‍ക്കുന്നു. കള്ളപ്രചാരണങ്ങള്‍ സമ്മേളനങ്ങളെ ബാധിക്കുമെന്ന് കരുതേണ്ട. സെക്രട്ടേറിയറ്റില്‍ വരാനിരിക്കുന്ന അംഗങ്ങളെ ഇപ്പോഴേ പ്രവചിക്കുന്നു. ചില മാധ്യമങ്ങള്‍ക്ക് എന്ത് തോന്നിവാസവും സി.പി.എമ്മിനെപ്പറ്റി പറയാം എന്നായി.
എഡിജിപി– ആര്‍എസ്എസ് ചര്‍ച്ചയെന്ന പേരില്‍ സിപിഎമ്മിനെ ആക്ഷേപിക്കുന്നു. പ്രതിപക്ഷനേതാവിന്റെ കള്ളക്കഥ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ആരോപണം വന്നത് വീക്ഷണം മുന്‍ പത്രാധിപര്‍ ബിജെപിയിലേക്ക് പോയദിവസം. ആര്‍എസ്എസുമായി തൃശൂരിലും നേമത്തും ബന്ധമുണ്ടാക്കിയത് കോണ്‍ഗ്രസെന്നും എം.വി.ഗോവിന്ദന്‍.