ആര്‍എസ്എസ് നേതാവുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ബന്ധമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. കൂടിക്കാഴ്ച മുന്നണിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് കൂടിക്കാഴ്ച നടത്താൻ ഭരണ, പാർട്ടി തലങ്ങളില്‍ സംവിധാനം ഉണ്ട്. പ്രതിപക്ഷ നേതാവിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. ആ കൂടിക്കാഴ്ച സിപിഎമ്മിന് വേണ്ടി ആയിരുന്നില്ലെന്നും വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു.