കോഴിക്കോട് കാരപ്പറമ്പില്‍ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം. പ്രൊഡക്ഷന്‍ മാനേജര്‍ ടി.ടി.ജിബുവിന് പരുക്കേറ്റു. അഞ്ചംഗസംഘമാണ് ആക്രമിച്ചതെന്നു സെറ്റിലുണ്ടായിരുന്നവര്‍ പറഞ്ഞു. ഷെയ്ൻ നിഗം നായകനായ ‘ഹാൽ’ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വ്യാഴാഴ്ച അർധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. സംഭവം . ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തർക്കമാണ് അടിയിൽ കലാശിച്ചത്. നടക്കാവ് പൊലീസ് കേസെടുത്തു. മലാപ്പറമ്പ് ഇഖ്റ ആശുപത്രിക്കു എതിർവശത്തെ വെളിച്ചെണ്ണ മില്ലിലാണ് അക്രമമമുണ്ടായത്.