adgp-congress

TOPICS COVERED

എഡിജിപി - ആർ.എസ്.എസ് കൂടിക്കാഴ്ച അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി കോൺഗ്രസ്. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്ന് കെ.സി.വേണുഗോപാൽ ആരോപിച്ചു.  ബി.ജെ.പിക്ക് നഗരസഭാ ഭരണം കിട്ടാനായി പിണറായി സര്‍ക്കാര്‍ ആറ്റുകാൽ പൊങ്കാല കലക്കുമെന്ന് കെ.മുരളീധരൻ പറഞ്ഞു. 

 

എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയും ഡി.ജി.പി അന്വേഷിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇക്കാര്യം അന്വേഷിക്കാൻ മുഖ്യമന്ത്രി ഇതുവരെ ഡിജിപിക്ക് ഉത്തരവ് നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കാര്യങ്ങളെ നിയമപരമാക്കാൻ മുഖ്യമന്ത്രിക്കും ഡി.ജിപിക്കും കോൺഗ്രസ് പരാതി നൽകിയിട്ടുള്ളത്. നിയമസഭാ സമ്മേളനം ചേരാനിരിക്കെ എം.വിൻസന്റ് എം.എൽഎയുടെ പരാതിയെന്നതും ശ്രദ്ധേയം. എം.ആർ.അജിത്ത് കുമാർ ആർ.എസ്.എസ് നേതാക്കളായ ദത്താത്രേയ ഹൊസാബാളെയെയും റാംമാധവിനെയും കണ്ടത് എന്തിനെന്നാണ് അന്വേഷിക്കേണ്ടത്. 

അതേസമയം, തൃശൂർ പൂരം കലക്കി സുരേഷ് ഗോപിയെ വിജയിപ്പിച്ചത് പോലെ ആറ്റുകാൽ പൊങ്കാല കലക്കി തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ ശ്രമം നടന്നേക്കുമെന്ന് കെ.മുരളീധരൻ പ്രവചിച്ചു.