balan-anwar

നിലമ്പൂരില്‍ പി.വി.അന്‍വറിന്‍റെ രാഷ്ട്രീയവിശദീകരണ യോഗത്തിന് എത്തിയ ജനക്കൂട്ടത്തെ കാര്യമാക്കുന്നില്ലെന്ന് സി.പി.എം. ചന്തക്കുന്നില്‍ എത്തിയ ജനസഞ്ചയത്തെ ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് അന്‍വറിന്‍റെ മറുപടി. ഇടതുമുന്നണി വെല്ലുവിളിച്ചാൽ 25 പഞ്ചായത്തുകളിലെ ഭരണം എൽഡിഎഫിന് നഷ്ടമാകുമെന്ന് അന്‍വര്‍ മുന്നറിയിപ്പ് നല്‍കി. അൻവർ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍ പ്രതികരിച്ചു.  

Read Also: ‘മുഖ്യമന്ത്രിക്ക് തലയ്ക്ക് വെളിവില്ലേ? താന്‍ വിചാരിച്ചാല്‍ 25 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വീഴും’

മലപ്പുറം ജില്ലയിലെ മാത്രമല്ല  കോഴിക്കോട് പാലക്കാട് ജില്ലകളിലും ഇടതുമുന്നണിക്ക് പഞ്ചായത്ത് ഭരണം നഷ്ടമാകുമെന്നാണ് പി വി അൻവറിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി പറയുന്നത് തലയ്ക്കു വെളിവില്ലാത്ത രീതിയിലാണ്. പറ്റിക്കപ്പെടുന്നത് തിരിച്ചറിയുന്നില്ല. നീക്കം വിപ്ലവമായി മാറും എന്നാണ് പ്രതീക്ഷ. അൻവറിന്റെ പൊതുയോഗത്തിലെ ജനക്കൂട്ടത്തെ കാര്യമാക്കുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ. മതത്തെയും വിശ്വാസത്തെയും ദുരുപയോഗപ്പെടുത്തുന്നതിലൂടെ അൻവർ തീകൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും എ കെ ബാലൻ. 

 

അൻവറിന്റെ ആക്ഷേപങ്ങളെ പ്രതിരോധിക്കാനാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. വൈകിട്ട് ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റിൽ മുതിർന്ന നേതാക്കളും പങ്കെടുക്കും. 

ENGLISH SUMMARY:

CPM leaders against pv anwar