minister-riyas-2
  • 'അഭിമുഖം നല്‍കാന്‍ മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സി വേണോ?'
  • കൂടുതല്‍ പറയേണ്ടത് മുഖ്യമന്ത്രിയും ഓഫിസുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
  • മുഖ്യമന്ത്രിയെ ആക്രമിക്കുന്നതില്‍ രാഷ്ട്രീയമുണ്ടെന്നും മന്ത്രി

അഭിമുഖം നല്‍കാന്‍ മുഖ്യമന്ത്രിക്ക് പി.ആര്‍. ഏജന്‍സിയുടെ സഹായം വേണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൂടുതല്‍ പറയേണ്ടത് മുഖ്യമന്ത്രിയും ഓഫിസുമാണ്. മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും മുഹമ്മദ് റിയാസ് കണ്ണൂരില്‍ പറഞ്ഞു. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്ന വാര്‍ത്ത നല്‍കിയതിന് മാപ്പ് പറയണം. 26 വര്‍ഷമായി പിണറായിയെ വേട്ടയാടുകയാണ്. ഇടതുപക്ഷ രാഷ്ട്രീയം പറയുന്നതില്‍ നിന്ന് താന്‍ പിന്നോട്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു.

 

പിണറായി വിജയന്റെ അഭിമുഖത്തിനായി ദേശീയ മാധ്യമങ്ങൾ കാത്തുനിൽക്കുകയാണ്. ഇന്നലെ മലപ്പുറത്തെ അവഗണിച്ചു എന്നായിരുന്നു പരാതി. സത്യം തെളിഞ്ഞപ്പോൾ ഏതെങ്കിലും മാധ്യമം തിരുത്തി വാർത്ത നൽകിയോ. ഏതെങ്കിലും മാധ്യമം ഖേദം പ്രകടിപ്പിച്ചോ? മന്ത്രി ചോദിച്ചു. 

മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കിന്നതിനു പിന്നിൽ രാഷ്ട്രീയമാണ്. ഇടതുപക്ഷത്തെ ആക്രമിക്കാൻ അതിന്റെ തലക്ക് അടിക്കുകയാണ്. ആ തല ഇപ്പോൾ പിണറായി ആണ്. അഭിമുഖത്തിന് പിന്നിൽ പിആർ ഏജൻസിയാണെന്ന ആരോപണം മുഖ്യമന്ത്രി വിശദീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാർട്ടിക്കെതിരായ നീക്കത്തെ ചെറുക്കുമെന്നും മന്ത്രി പറഞ്ഞു

ENGLISH SUMMARY:

minister riyas said there is no need for a pr agency to give an interview to the cm