പൂരം കലക്കലടക്കമുള്ള ആക്ഷേപങ്ങളില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെ മാറ്റിനിര്‍ത്താതെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി.  എഡിജിപിക്കെതിരെ റിപ്പോര്‍ട്ട് വരട്ടെ  എന്നിട്ട് എന്തു തീരുമാനമെടുക്കണമെന്ന് ആലോചിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് . പൂരമടക്കമുള്ള കാര്യങ്ങളില്‍ ചുമതലവഹിച്ചയാള്‍ എഡിജിപിയാണ് .  ആ ചുമതലയില്‍ വീഴ്ച വന്നിട്ടുണ്ടോഎന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തേയുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഈ ദിവസങ്ങളില്‍ ലഭിക്കേണ്ടതാണ്. ഒരുമാസത്തെ സമയമാണ് ഡി.ജി.പിക്ക് നല്‍കിയിരുന്നത്. അത് കയ്യില്‍ കിട്ടുന്ന മുറയ്ക്ക് തീരുമാനങ്ങള്‍ വരും. ഇതുമായി ബന്ധപ്പെട്ട പരിശോധനയും അതിന്‍റെ റിപ്പോര്‍ട്ടും വരട്ടെ. 

Read Also : പൂരം കലക്കല്‍: ആസൂത്രിത ശ്രമം നടന്നു, എഡിജിപിക്ക് വീഴ്ച; ഡിജിപി അന്വേഷിക്കും: മുഖ്യമന്ത്രി

എ‍ഡിജിപിയെ മാറ്റി നിര്‍ത്തിയല്ലേ അന്വേഷണം നടത്തേണ്ടത്?

നിഷ്പക്ഷ അന്വേഷണം നടക്കുന്നുണ്ടല്ലോ.എഡിജിപി കീഴിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷിക്കുന്നതെങ്കില്‍   ഈ പറയുന്ന തരത്തിലുള്ള ആശങ്കയുണ്ടാകും. അദ്ദേഹത്തിന് മുകളിലുള്ള ഡിജിപി ആണല്ലോ അന്വേഷിക്കുന്നത്. ഡിജിപി തന്നെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുകയാണല്ലോ വേണ്ടത്. ഡിജിപി ഇപ്പോള്‍ ഒരു പരിശോധന കൂടാതെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. അത് പരിശോധിച്ചുകൊണ്ട് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പറഞ്ഞിട്ടുള്ളത്. എഡിജിപിക്കെതിരെ ഡി.ജി.പിയുടെ  ഒരന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ട് . ഈ ദിവസങ്ങളില്‍  ആ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത് . അത് കിട്ടുന്ന മുറയ്ക്ക് തീരുമാനവും ഉണ്ടാകും 

എഡിജിപിയെ സംരക്ഷിക്കുകയാണോ?

ഇത് സംരക്ഷണത്തിന്‍റെ പ്രശ്നമല്ല. ഒരു ഉദ്യോഗസ്ഥനെ ആ സ്ഥാനത്തുനിന്ന് എന്തെങ്കിലും നടപടിക്ക് വിധേയനാക്കുമ്പോള്‍അതുമായി ബന്ധപ്പെട്ട കൃത്യമായ റിപ്പോര്‍ട്ട് വേണം. ആ റിപ്പോര്‍ട്ടിനാണ് കാത്തുനില്‍ക്കുന്നത്. ആ റിപ്പോര്‍ട്ട് വരട്ടെ . അത് അന്വേഷണറിപ്പോര്‍ട്ട് വരട്ടെ എന്താണ് തീരുമാനമെടുക്കേണ്ടതെന്ന് അന്നേരം ആലോചിക്കാം എന്നാണ് ഞാന്‍ നേരത്തേയും പറഞ്ഞത്. ഒരു ആരോപണം വന്നതിന്‍റെ പേരില്‍ മാത്രം ഒരാളെ ഒഴിവാക്കുക എന്ന ഒരു നിലപാട് സ്വീകരിക്കുന്നില്ല എന്നാണല്ലോ അതിലൂടെ വ്യക്തമാകുന്നത്. അത് ആരോപണം സംബന്ധിച്ച് അന്വേഷിക്കാനുള്ള അതിന്‍റേതായ നിയമതമായ സംവിധാനങ്ങള്‍ നമുക്കുണ്ട്. അന്വേഷണം നടന്ന് റിപ്പോര്‍ട്ട് വന്നാല്‍ ഫലപ്രദമായി നടപടികളിലേക്ക് കടക്കും. 

ആര്‍.എസ്.എസ് നേതൃത്വുമായി പലവട്ടം എഡിജിപി കൂടിക്കാഴ്ച നടത്തിയത് ശരിയാണോ? 

ഈ കാര്യത്തെ കുറിച്ച്  നേരത്തെ തന്ന പറഞ്ഞിട്ടുണ്ട് .  അതില്‍ എന്താണ് സംശയം നിങ്ങള്‍ക്ക്. ഞാന്‍ നിലപാട് വ്യക്തമാക്കി. ഈ കാര്യങ്ങള്‍ അന്വേഷിച്ച് അന്വേഷണ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് നടപടി തീരുമാനിക്കാം  . ആ തീരുമാനം എടുക്കുമെന്നു തന്നെയാണ് ഇപ്പോഴും ഞാന്‍ പറയുന്നത്. ആ പറഞ്ഞതില്‍ ഒരുമാറ്റവും ഇല്ല. അവിടത്തന്നെയാണ് നില്‍ക്കുന്നത്. നിറങ്ങള്‍ക്കുള്ള അഭിപ്രായം നിങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നു. അതാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്. എന്‍റെ നിലപാടില്‍ മാറ്റമില്ല.

എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത് ആ റിപ്പോര്‍ട്ടിന് ശേഷമാണ്. അതും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ ഒരു നിലപാടെടുത്തുകഴിഞ്ഞാല്‍ അതിന്‍റെ ഭാഗമായ നടപടിയല്ലേ വരിക. നിങ്ങള്‍ ആഗ്രഹിക്കുന്ന നിലപാടിന് അനുസരിച്ചുള്ള നിലപാട് എന്‍റെ ഭാഗത്തുനിന്നുണ്ടാകണമെന്ന്  നിര്‍ബന്ധിക്കരുത്. പരിശോധന കഴിഞ്ഞ് അതിന്‍റെ ഭാഗമായി വരുന്ന റിപ്പോര്‍ട്ട് എന്താണോ ആ ഘട്ടത്തിലാണ് ഞാന്‍ എന്‍റെ നിലപാട് പറയേണ്ടത്. അതിനുമുന്‍പ് ധൃതി പിടിച്ച് ആ നിലപാടും പറയില്ല.

ENGLISH SUMMARY:

CM again support ADGP