കേരളം തീവ്രവാദകേന്ദ്രമെന്ന ബിജെപി പ്രചാരണത്തെ മുഖ്യമന്ത്രി ശരിവയ്ക്കുന്നെന്നു പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണ്. മലപ്പുറം പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്ന് കരുതുന്നില്ല. ഗൗരവമായ പ്രശ്നത്തെ മുഖ്യമന്ത്രി നിസാരവല്‍ക്കരിച്ചു. പൂരം കലക്കല്‍ ഉള്‍പ്പെടെയുളളവയില്‍ മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.