ദ് ഹിന്ദു അഭിമുഖത്തിന്റെ േപരില്‍ സംസ്ഥാന കമ്മിറ്റിയില്‍ പ്രതിക്കൂട്ടിലായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിമുഖം നിഷേധിച്ചാലും മലപ്പുറം പരാമര്‍ശമുണ്ടാക്കിയ ഡാമേജിന്‍റെ ഉത്തരവാദിത്തം ആര്‍ക്കെന്ന് സംസ്ഥാന കമ്മിറ്റിയില്‍ ചോദ്യം ഉയര്‍ന്നു. പി ആര്‍ എജന്‍സിയില്ലെന്ന് മുഖ്യമന്ത്രിയുടെ വാദം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കമ്മിറ്റിയിലും വാര്‍ത്താസമ്മേളനത്തിലും ആവര്‍ത്തിച്ചു
പി ആര്‍ ഏജന്‍സിയില്ലെന്നും ആരും പണം കൊടുക്കുന്നില്ലെന്നും മുഖ്യമന്ത്രി ഇന്നലെ പരസ്യമായും പിന്നീട് സംസ്ഥാന സെക്രട്ടറിയേറ്റിലും വിശദീകരിച്ചെങ്കിലും ഗുരുതരമായ ചോദ്യങ്ങളാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്. മലപ്പുറം പരമാര്‍ശം അഭിമുഖത്തില്‍ പറയാത്തതാണെന്നും പിന്നീട് കൂട്ടിചേര്‍ത്താതാകാമെന്ന് സമ്മതിക്കാമെങ്കിലും അതുണ്ടാക്കിയ ഡാമേജിന്‍റെ ഉത്തരവാദിത്തം ആര്‍ക്കെന്നാതായിരുന്നു സംസ്ഥാന കമ്മിറ്റിയില്‍ അംഗങ്ങള്‍ ഉയര്‍ത്തിയ ചോദ്യം.
പി ആര്‍ ഏജന്‍സിയില്ലെന്ന് പറഞ്ഞാല്‍ മാത്രം ഉണ്ടായ ക്ഷതം മാറുമോ എന്നും ചോദ്യമുയര്‍ന്നു. എന്നാല്‍ പി ആര്‍ ഇല്ലെന്ന് മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിച്ചു എം വി ഗോവിന്ദന്‍ മറുപടി നല്‍കി. ഇതേകാര്യം വാര്‍ത്താസമ്മേളനത്തിലും സംസ്ഥാന സെക്രട്ടറി ആവര്‍ത്തിച്ചു
പി ആര്‍ എജന്‍സിയില്‍ മുഖ്യമന്ത്രി വിശദീകരിച്ചതിന് ശേഷവും മാധ്യമങ്ങള്‍ സംശയമുയര്‍ത്തി മുന്നോട്ടു പോവുകയാണ്. വാര്‍ത്താസമ്മേനത്തിലെ മുഖ്യമന്ത്രിയുടെ ചിരി ട്രോളായതിനെ എം വി ഗോവിന്ദന്‍ നേരിട്ടതിങ്ങനെ. ഇപ്പോള്‍ ഹാ, ഹാ, ഹാ' ചിരിയില്ല എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ പഴയ വിമര്‍ശനമെന്ന് എം.വി.ഗോവിന്ദന്‍ .
അഭിമുഖം തെറ്റാണെന്ന് വ്യാഖ്യാനിക്കുമ്പോഴും പാര്‍ട്ടി കമ്മിറ്റിയില്‍ ചോദ്യങ്ങള്‍ ഉയരുമ്പോഴും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയവര്‍ക്ക് നേരെ ഒരു നിയമനടപടിയിലേക്ക് പാര്‍ട്ടി കടക്കുന്നില്ല.