elangovan-stated-that-pv-anwar-will-not-be-taken-to-the-front

TOPICS COVERED

പി.വി.അന്‍വറിനെ മുന്നണിയിലെടുക്കില്ലെന്ന് വ്യക്തമാക്കി ഡി.എം.കെ വക്താവ് ടി.കെ.എസ്.ഇളങ്കോവന്‍. ഡി.എം.കെ മുന്നണിയിലെ പ്രധാന കക്ഷിയാണ് സി.പി.എം എന്നും പാര്‍ട്ടി തള്ളിപ്പറഞ്ഞ അന്‍വറിനെ മുന്നണിയിലെടുക്കില്ല. മുന്നണിയെ ബാധിക്കുന്ന രീതിയില്‍ ഒരു ഉറപ്പും അന്‍വറിന് നല്‍കില്ല. സിപിഎം ഉള്ള മുന്നണിയില്‍ അന്‍വറിനെയും ഉള്‍പ്പെടുത്തുക പ്രായോഗികമല്ലെന്നും ഇളങ്കോവന്‍ വ്യക്തമാക്കി. അന്‍വര്‍ വിളിച്ചുചേര്‍ത്ത പൊതുയോഗത്തില്‍ ഡി.എം.കെ അണികള്‍ പങ്കെടുക്കുന്നത് പാര്‍ട്ടി അറിവോടെയല്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

 

അതേസമയം മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ നീലഗിരിയില്‍ നിന്നെത്തിയ ഡി.എം.കെ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി. വഴിക്കടവില്‍ പി.വി.അന്‍വര്‍ അനുകൂലികളാണ് സ്വീകരണം നല്‍കിയത്. മഞ്ചേരിയില്‍ പി.വി.അന്‍വറിന്‍റെ പുതിയ സംഘടനാപ്രഖ്യാപനം ഉടന്‍. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള ഒരു സാമൂഹ്യക്കൂട്ടായ്മയാണെന്നും രാഷ്ട്രീയപാർട്ടിയല്ലെന്നും പി.വി.അൻവർ എംഎൽഎ. പതിനായിരക്കണക്കിനുപേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അവകാശവാദം. കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ്, സിപിഎം, ഡിവൈഎഫ്ഐ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരടക്കം സമ്മേളനത്തിനെത്തുമെന്ന് അന്‍വറിനൊപ്പമുള്ളവര്‍ പറയുന്നു. 

ENGLISH SUMMARY:

DMK Spokesperson TKS Elangovan stated that PV Anwar will not be taken to the front.