TOPICS COVERED

നിലമ്പൂരിലെ വികസനം പുത്തന്‍വീട്ടില്‍ തറവാട്ടില്‍നിന്ന് കൊണ്ടുവന്നതല്ലെന്നു നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ.പത്മാക്ഷന്‍. പി.വി. അന്‍വറിനെ പാര്‍ട്ടി നെഞ്ചോടുചേര്‍ത്താണ് കൊണ്ടുനടന്നത്. അപവാദം പറയാനാണ് ഉദ്ദേശ്യമെങ്കില്‍ ഒരിഞ്ച് വകവച്ചുതരില്ല. അന്‍വറിനൊപ്പം പാര്‍ട്ടിയുടെ ഒരുതരി പോകില്ലെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. നിലമ്പൂര്‍ ചന്തക്കുന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.    

നാടക– സിനിമാ അഭിനേത്രി നിലമ്പൂര്‍ ആയിഷയും വേദിയിലെത്തി. പി.ബി. അംഗം എ.വിജയരാഘവന്‍ യോഗം ഉദ്ഘാടനം ചെയ്തു. 

കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് എ.വിജയരാഘവന്‍ പറഞ്ഞു. സി.പി.എമ്മിനൊപ്പം നിന്നപ്പോള്‍ അന്‍വറിനെ കുറ്റപ്പെടുത്തിയത് മാധ്യമങ്ങളാണ്. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കള്ളന്‍ അന്‍വറാണെന്നാണ് മുന്‍പ് പറഞ്ഞത്. ഇപ്പോള്‍ ഏറ്റവും നല്ലവന്‍ അന്‍വറാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും  എ.വിജയരാഘവന്‍ കുറ്റപ്പെടുത്തി.

ENGLISH SUMMARY:

CPM repley to PV Anwar MLA