മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ വന്ന മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയെയും ഗവണര്‍ വിളിപ്പിച്ചു. നാളെ വൈകിട്ട് നാലു മണിക്കു ഇരുവരും രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണം. ദേശവിരുദ്ധ പ്രവര്‍ത്തനം എന്തെന്നും തുടര്‍നടപടിയും വിശദീകരിക്കണം. സ്വര്‍ണക്കടത്ത്, ഹവാല പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്നായിരുന്നു പരാമര്‍ശം . പിന്നീട് അപ്രകാരം പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. കേസുകള്‍ വിശദീകരിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കും കത്ത് നല്‍കി . രണ്ടു വിഷയങ്ങളിലും ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നൽകിയില്ല. ഇതേത്തുടർന്നാണു നേരിട്ടെത്താനുള്ള നിർദേശം