എംആര്‍ അജിത്കുമാറിനെ ഒളിഞ്ഞും തെളിഞ്ഞും വെളള പൂശാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണന്ന് പി.വി. അന്‍വര്‍. അജിത്കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ഡിജിപിയുടെ ശുപാര്‍ശ നിര്‍ബന്ധപൂര്‍വം തിരുത്തിച്ചു.
എംആര്‍ അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ഡിജിപിയുടെ നിര്‍ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തിരുത്തിച്ചുവെന്നാണ് ആരോപണം.
പാലക്കാട് സിപിഎം വോട്ടുകള്‍ ബിജെപിക്ക് നല്‍കാനും പകരം ചേരക്കരയില്‍ ബിജെപി വോട്ടുകള്‍ സിപിഎമ്മിന് നല്‍കാനും ധാരണയായിട്ടുണ്ട്. വോട്ടു കച്ചവടത്തിന് ഇടനിലക്കാരനായത് എംഡിജിപി എംആര്‍ അജിത്കുമാറാണന്നും പി.വി. അന്‍വര്‍ ആരോപിച്ചു. കെ.ടി. ജലീല്‍ സിപിഎമ്മിന്‍റെ വെട്ടില്‍ വീണന്നും രാജ്യസഭ പോലെ എന്തോ വാഗ്ദാനം ലഭിച്ചതായി സംശയിക്കുന്നുവെന്നും പറഞ്ഞു. പി.വി. അന്‍വറിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സിപിഎം പ്രഖ്യാപിച്ച പൊതുസമ്മേളനം വൈകിട്ട് നിലമ്പൂര്‍ ചന്തക്കുന്നില്‍ നടക്കും. പിബി അംഗം എ. വിജയരാഘവന്‍, ടി.കെ. ഹംസ, ഇ.എന്‍. മോഹന്‍ദാസ്, പി.കെ.സൈയ്നബ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.