ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ അനുവദിക്കാത്തതില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. 49 ചോദ്യങ്ങള്‍ക്ക് നക്ഷത്ര ചിഹ്നം ഒഴിവാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു . പ്രാദേശിക പ്രാധാന്യം മാത്രമുള്ള ചോദ്യങ്ങള്‍ അനുവദിക്കാതിരിക്കാന്‍ അവകാശമുണ്ടെന്ന് സ്പീക്കര്‍ തിരിച്ചടിച്ചതോടെയാണ് ബഹളമായത്.
സ്പീക്കറുടെ വിശദീകരണം തള്ളിയ പ്രതിപക്ഷം സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു. ചോദ്യങ്ങള്‍ വെട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ആരാണ് പ്രതിപക്ഷനേതാവ് എന്ന് സ്പീക്കറുടെ ചോദ്യത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. ഒന്നില്‍ കൂടുതല്‍ പ്രതിപക്ഷ നേതാവുണ്ടോ എന്നും സ്പീക്കര്‍ ചോദിച്ചു. തെളിഞ്ഞത് സ്പീക്കറുടെ പക്വതയില്ലായ്മയെന്നും സ്പീക്കര്‍ പദവിക്ക് അപമാനമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. സ്പീക്കര്‍ക്കെതിരെ പറഞ്ഞത് സഭാരേഖയില്‍ നിന്ന് നീക്കുകയും ചെയ്തു.
സ്പീക്കറെ പ്രതിപക്ഷ നേതാവ് അപമാനിച്ചെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണ് താനെന്ന് വി.ഡി.സതീശന്‍ തെളിയിച്ചെന്നും പറഞ്ഞു.