TOPICS COVERED

ഭരണഘടനാ പരമായ ചുമതല നിറവേറ്റുന്നതില്‍ പരാജയപ്പെട്ടയാളാണ് ഗവര്‍ണറെന്ന്  സിപിഎം  സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗവര്‍ണര്‍ ഭയപ്പെടുത്തേണ്ട. ഇതിനേക്കാള്‍ വലുത് കണ്ടിട്ടുണ്ട് .അതിനെ അതിജീവിച്ചിട്ടുമുണ്ട്. ഗവര്‍ണര്‍ ഇനിയൊന്നും കാണിക്കാതിരക്കുന്നതാണ് നല്ലത്. സ്വര്‍ണക്കടത്ത് തടയേണ്ടത്  സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്വമാണെന്നാണ് ഗവര്‍ണറുടെ വാദം . ഗവര്‍ണര്‍ കെയര്‍  ടേക്കര്‍മാത്രം . ഇപ്പോള്‍ അദ്ദേഹം കേരളത്തിനെതിരായ പ്രചാരവേല ഏറ്റെടുത്തിരിക്കുകയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. 

ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഇനി രാജ്ഭവനില്‍ കയറ്റില്ലെന്നാണ് പറഞ്ഞത്. ഊരുവിലക്കാന്‍ രാജ്ഭവന്‍ അമ്പലമോ പള്ളിയോ അല്ലല്ലോ. നിയമസഭയില്‍ ആര്‍എസ്എസിനെതിരെയുണ്ടായ പരാമര്‍ശങ്ങളുടെ പേരില്‍ കേസുകൊടുക്കുമെന്നല്ലേ അവര്‍ പറഞ്ഞത് കൊല്ലുമെന്ന് പറഞ്ഞല്ലല്ലോ. കമ്യൂണിസ്റ്റുകളെ കൊല്ലാന്‍  കണ്ണൂര്‍ ജില്ല ദത്തെടുത്തവരാണ് ആര്‍എസ്എസ്. അവരെ രാഷ്ട്രീയമായ  ചര്‍ച്ചകളില്‍ കൊണ്ടുവരിക തന്നെ ചെയ്യും . ഇനിയും കൊണ്ടുവരും .അത് സിപിഎമ്മിന്‍റെ രാഷ്ട്രീയ ഉത്തരവാദത്വമാണ്. പൂരം കലക്കിയതിലും അന്വേഷണം നടക്കുകയാണ്. അതിന് ഉത്തരവാദികള്‍ ആരാണെന്നത് ഉടന്‍ പുറത്തുവരുമെന്നും  എം വി ഗോവിന്ദന്‍ പറഞ്ഞു.

Also Read: ‘എഡിജിപിക്കെതിരായ അന്വേഷണം തീരുന്നില്ല; ആര്‍എസ്എസ് നേതാക്കളെ കണ്ടതും പരിശോധിക്കപ്പെടും’

മുഖ്യമന്ത്രിയുടെ മലപ്പുറം പരാര്‍ശം പ്രസിദ്ധീകരിച്ചതില്‍  ദ് ഹിന്ദുവിനെതിരെ ഒരു നടപടിക്കുമില്ലെന്നും  എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി പറയാത്ത കാര്യങ്ങണ് പ്രസിദ്ധീകരിച്ചത് .അത് ബോധ്യപ്പെട്ട ഹിന്ദു മാപ്പും പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങള്‍ ചെയ്യാത്ത കാര്യമാണ് ഹിന്ദു ചെയ്തത്. അത് പി ആറിന്‍റെ ഭാഗമണെന്ന് ഹിന്ദു പറഞ്ഞല്ലോ എന്ന്  മാധ്യമപ്രവര്‍ത്തര്‍ ചോദിച്ചപ്പോള്‍ കൂടുതല്‍ പരിശോധനയ്ക്ക് ഞങ്ങളില്ലെന്നും മാപ്പുപറഞ്ഞതോടെ അത് അവസാനിച്ചെന്നും ഗോവിന്ദന്‍ വ്യക്തമാക്കി 

ENGLISH SUMMARY:

Governer failed to fulfill constitutional duties said CPM state secretary MV Govindan