govindan-pressmeet

ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ എഡിജിപിക്കെതിരെ നടപടിയെടുക്കുമെന്ന വാക്ക് പാലിച്ചെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. റിപ്പോര്‍ട്ട് കിട്ടി 24മണിക്കൂറികം  എഡിജിപിയെ മാറ്റി. അന്വേഷണം അവിടം കൊണ്ട് അവസാനിച്ചിട്ടില്ല .ഡിജിപി കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള കാര്യങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നു. സ്ഥാനമാറ്റത്തോടെ എല്ലാം അവസാനിക്കുന്നില്ല . കൂടുതല്‍ അന്വേഷണത്തിന് ശേഷം വേണ്ട നടപടികള്‍  സ്വീകരിക്കും . അന്‍വറിനെ നായകനാക്കി വലിയ നാടകങ്ങളാണ് അരങ്ങേറിയത്. അന്‍വറിന്‍റെ  പാര്‍ട്ടി വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങി.  അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ജനങ്ങള്‍ക്ക് വ്യക്തത വന്നുകഴിഞ്ഞു.  അന്‍വറിന് നല്‍കിയ വാക്ക് മുഖ്യമന്ത്രി പാലിച്ചെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

എഡിജപി ആര്‍എസ്എസ് നേതാക്കളെ കണ്ടതടക്കം പരിശോധനയില്‍ വരും . ഈ വിഷയം സിപിഎമ്മിനെതിരായ  പ്രചാരണായുധമാക്കിയത്  ജമാ അത്തെ ഇസ്ലാമിയാണ് . സിപിഎമ്മിനും ആര്‍എസ്എസിനും ഇടയില്‍  എഡിജിപി പാലം പണിയുന്നു എന്നാണ് പ്രചാരണം .ഇവരാണ് നേരത്തെ ആര്‍എസ്എസ് നേതൃത്വവുമായി  ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത് . ചര്‍ച്ചയ്ക്ക് പോയയാള്‍ കേരളത്തിലെ അമീര്‍കൂടിയായിരുന്നു.  ഈ വിവരം പുറത്തുവന്നപ്പോള്‍  കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്‍റെ ഭാഗമായ സംഘടനയുമായി ചര്‍ച്ച നടത്തുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു ന്യായീകരണം . ജമ്മു കാശ്മീരില്‍ സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് യുസഫ് തരിഗാമിക്കെതിരെ മല്‍സരിച്ചത്  സ്വതന്ത്ര വേഷമിട്ട  ജമാ അത്തെ ഇസ്ലാമിക്കാരനായിരുന്നു. ബിജെപിയുടെ പിന്തുണയുണ്ടായിട്ടും തരിഗാമി അവിടെ വിജയിച്ചു. ഇത്തരം ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുമെന്നും  എം വി ഗോവിന്ദന്‍ പറഞ്ഞു.

സംഘപരിവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിന് എന്നുമുള്ളത്. വിമചനന സമരകാലത്ത് ജനസംഘത്തിന്‍റെയും വിവിധ വര്‍ഗീയ സംഘടനകളുടെയും സഹകരണം തേടിയിരുന്നു.1960ല്‍ ഇംഎസിനെ തോല്‍പ്പിക്കാനും ഇത്തരത്തിലുള്ള കൂട്ടായ്മയുണ്ടായി.  കേന്ദ്രത്തില്‍ വി പി സിങ് സര്‍ക്കാരിനെ അട്ടിമിച്ചത് ബിജെപിയും  കോണ്‍ഗ്രസും ചേര്‍ന്നാണ് . തുടര്‍ന്ന് കേരളത്തില്‍ കോലബി സഖ്യവുമുണ്ടായി .  ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നയാളാണ് കെ പിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ .ഗോള്‍വാള്‍ക്കറുടെ ജന്മവാര്‍ഷികാഘോഷചടങ്ങില്‍ പങ്കെടുത്തയാളാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്ലാ വര്‍ഗീയ കക്ഷികളും ചേര്‍ന്ന് സിപിഎമ്മിനെതിരെ  കൂട്ടായ്മ രൂപീകരിച്ച കാലമാണിതെന്നും  ഗോവിന്ദന്‍ പറഞ്ഞു.

 

മാത്യു കുഴല്‍നാടന്‍ ജീവിച്ചിരുന്ന രക്തസാക്ഷിയായ പുഷ്പനെ അപമാനിക്കാന്‍ ശ്രമിച്ചു . മാത്യു ഇനിയും കുറേ ചരിത്രങ്ങള്‍‌ പഠിക്കാനുണ്ട്. സ്വര്‍ണക്കടത്ത് തടയേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമെന്നാണ് ഗവര്‍ണറുടെ വാദം  ഉന്നതവിദ്യാഭ്യാസമേഖല അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചെന്നെന്നും ഗോവിന്ദന്‍ ആരോിച്ചു . വയനാടിന് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുന്നില്ല.  പ്രധാനമന്ത്രി വന്നുപോയിട്ടൂം കേരളത്തിനുള്ള അവഗണന തുടരുന്നു. വിഷയത്തില്‍ ജനകീയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

ENGLISH SUMMARY:

'Investigation against ADGP is not over; Meeting of RSS leaders will also be investigated'