cpm-governor-dissolve

മുഖ്യമന്ത്രിക്കെതിരെ പടയൊരുക്കം നടത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് സിപിഎം. ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ എ.കെ.ബാലന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. രാജ്ഭവന്‍ ആര്‍.എസ്.എസ് കേന്ദ്രമാണെന്നും ഗവര്‍ണര്‍ സ്റ്റെപിനിയാണെന്നും ബാലന്‍ പരിഹസിച്ചു. സര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ അടുത്ത ദിവസം തന്നെ പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും ബാലന്‍ അവകാശപ്പെട്ടു. അതേസമയം, ഗവര്‍ണര്‍ വിളിച്ചിട്ടും വരാത്ത ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ നടപടി സാധ്യത പരിശോധിക്കുകയാണ് രാജ്ഭവന്‍.

സംസ്ഥാനത്ത് ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നവെന്ന് വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയെ  വിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നീങ്ങുകയാണ്.  മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ രാഷ്്ട്രപതിക്ക് നല്‍കാനുള്ള റിപ്പോര്‍ട്ട്  കരട് തയാറായതായാണ് വിവരം. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കേന്ദ്രചട്ടപ്രകാരം എന്ത് നടപടി സാധ്യമെന്നാണ് ഗവര്‍ണര്‍ പരിശോധിക്കുന്നത്. മുഖ്യമന്ത്രിയെഗവര്‍ണര്‍ വിടില്ലെന്ന് ഉറപ്പായതോടെ സര്‍ക്കാരിനെ പിരിച്ചുവിടാനാണ് സിപിഎമ്മിന്‍റെ വെല്ലുവിളി.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ബിജെപിയെ തൃപ്തിപ്പെടുത്താനായി ഗവര്‍ണറുമായി ഒരു കാലത്തും സന്ധിചെയ്തിട്ടില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി. ഗവര്‍ണര്‍ രാഷ്ട്രീയ കളിക്കുകയാണെന്ന് പ്രചരിപ്പിക്കുക മാത്രമാണ് സിപിഎമ്മിന്‍റെ മുന്‍പിലുള്ള ഏകമാര്‍ഗം. സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെട്ടിരുന്നില്ല ചോദ്യമാണ് ഗവര്‍ണര്‍ ഇന്നലെ ഉയര്‍ത്തിയത്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും പരസ്യ മറുപടി ഉണ്ടാകുമോയെന്നാണ്  ഇനി അറിയേണ്ടത്. 

ENGLISH SUMMARY:

CPM has challenged Governor Arif Muhammad Khan. CPM leader A.K. Balan dared the Governor to dissolve the government if he had the courage, and remarked that Raj Bhavan had become an RSS center with the Governor acting as their puppet.