തൃശൂര്‍ പൂരംകലക്കിയത് ആര്‍എസ്എസ് ആണോയെന്ന് തെളിയിക്കാന്‍ മന്ത്രി കെ.രാജനെ വെല്ലുവിളിച്ച് മിസോറം മുന്‍ ഗവര്‍ണറും ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍. പൂരംകലക്കലില്‍ തൃശൂരുണ്ടായിരുന്ന മൂന്ന് മന്ത്രിമാര്‍ക്കാണ് ഉത്തരവാദിത്തം. പൂരം കലക്കിയത് ആര്‍എസ്എസാണ് എന്നതിന് എന്ത് തെളിവാണ് കൈവശമുള്ളത്? മൂന്ന് മന്ത്രിമാര്‍ സ്ഥലത്തുണ്ടായിരിക്കെ എന്തുകൊണ്ട് പൂരം കലങ്ങുന്ന അവസ്ഥ ഒഴിവാക്കാനായില്ലെന്ന ചോദ്യത്തില്‍ നിന്നൊഴിഞ്ഞുമാറാന്‍ അവര്‍ക്ക് കഴിയുമോയെന്നും അദ്ദേഹം ചോദ്യമുയര്‍ത്തുന്നു. ഭരണ–പ്രതിപക്ഷങ്ങള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ മറുപടി പറയാന്‍ ആര്‍എസ്എസിന്‍റെ ആരും നിയമസഭയില്‍ ഇല്ലാതെയിരിക്കെ നിരന്തരം സഭയിലേക്ക് വലിച്ചിഴയ്ക്കുന്നതിന് ഗൂഢലക്ഷ്യങ്ങളാണുള്ളതെന്നും കുമ്മനം ആരോപിച്ചു.