മുഖ്യമന്ത്രി തന്‍റെ കത്തിന് മറുപടി നല്‍കാന്‍ വൈകിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശവിരുദ്ധമെന്ന പരാമര്‍ശം ഗുരുതരമാണ്. കേരളത്തില്‍ നടക്കുന്ന സ്വര്‍ണക്കടത്ത് മുഖ്യമന്ത്രി അറിയിച്ചില്ല. എസ്എഫ്ഐക്കാര്‍ തന്‍റെ കാര്‍ ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു. 

Read Also: മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തയക്കുമോ?; ഉചിതമല്ലെന്ന് ഉപദേശം, ഗവര്‍ണര്‍ക്ക് ആശങ്ക

അതേസമയം, ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തെഴുതുന്നതിൽ ഗവർണർക്ക് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. കത്തിന്റെ കരട് തയ്യാറായെങ്കിലും കത്ത് അയക്കുന്ന കാര്യത്തിൽ ഗവർണർ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തെഴുതുന്നത് ഉചിതമായ സമീപനം അല്ലെന്ന് ഗവർണറോട് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടിയതായാണ്  വിവരം. രാഷ്ട്രപതിക്ക് കത്തെഴുതിയോ എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ടതില്ലെന്ന ഗവർണറുടെ പുതിയ സമീപനം ഇതിന്റെ തുടർച്ചയാണ്. ഇതിനിടെ ഗവർണർ ബില്ലുകൾ വച്ച് താമസിപ്പിച്ചത് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി ഇന്നലെ മറുപടി നൽകിയത് ആരിഫ് മുഹമ്മദ് ഖാനെ ചൊടിപ്പിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Governor Arif Muhammad Khan said that the Chief Minister was late in replying to his letter