പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തനിക്ക് നോമിനികളില്ലെന്ന് ഷാഫി പറമ്പില്‍ എം.പി. പാര്‍ട്ടി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് പിന്നില്‍ പിന്തുണയുമായി താനും വി.കെ.ശ്രീകണ്ഠന്‍ എം.പി ഉള്‍പ്പെടെയുള്ള നേതാക്കളുമുണ്ടാവും. തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ടുണ്ടായ മുറിവുണക്കുന്നതിനുള്ള കാത്തിരിപ്പിലാണ് വോട്ടര്‍മാര്‍. സിപിഎം–ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് എത്രയോ വട്ടം തെളിഞ്ഞതാണെന്നും ഷാഫി പറമ്പില്‍ മനോരമ ന്യൂസിനോട് പറഞ്ഞു
പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥിനിർണയം അന്തിമമാക്കാൻ കോൺഗ്രസിന്റെ സുപ്രധാനയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ രമേശ് ചെന്നിത്തലയും എംഎം ഹസനും പങ്കെടുക്കും. ഇതിന് മുന്നോടിയായി പാലക്കാട് മണ്ഡലം ഒഴിഞ്ഞ, ഷാഫി പറമ്പിൽ എംപി, പാലക്കാട് തൃശൂർ ഡിസിസി പ്രസിഡന്റുമാരായ എ തങ്കപ്പൻ, വി കെ ശ്രീകണ്ഠൻ എന്നിവരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കി ഇന്നുതന്നെ ഹൈക്കമാൻഡിന് അയക്കാനാണ് നീക്കം. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെയും ചേലക്കരയിൽ രമ്യ ഹരിദാസിന്റെയും പേരാണ് മുൻപന്തിയിൽ ഉള്ളത്.