പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് പത്മജാ വേണുഗോപാല്‍. പാലക്കാട് ഒരു ആണ്‍കുട്ടി പോലും മത്സരിക്കാനില്ലേ എന്നാണ് പത്മജാ വേണുഗോപാല്‍ ചോദിച്ചത്. കെ കരുണാകരന്റെ കുടുംബത്തെ, പ്രത്യേകിച്ച് തങ്ങളുടെ അമ്മയെ കരിവാരിപൂശിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാത്രമേ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയുള്ളോ എന്നും പത്മജ വേണുഗോപാല്‍ ചോദിച്ചു.
Also Read : ചേലക്കരയില്‍ രമ്യ; പാലക്കാട്ട് രാഹുല്‍; വയനാട്ടില്‍ പ്രിയങ്ക; യുവനിരയുമായി യുഡിഎഫ്
പാലക്കാട് കെ. മുരളീധരന്റെ പേര് കേട്ടിരുന്നു. കെ. കരുണാകരന്റെ മകനു സീറ്റ് കൊടുക്കില്ലെന്ന് താൻ പറഞ്ഞത് ശരിയായില്ലേയെന്നും പാലക്കാട് ജില്ലാ നേതൃത്വം ഒറ്റക്കെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ. മുരളീധരനു സീറ്റ് നിഷേധിച്ചുവെന്നും പത്മജ ആരോപിച്ചു.
കുറിപ്പ്
പാലക്കാട് ശ്രീ രാഹുൽ മങ്കൂട്ടത്തിൽ മത്സരിക്കുന്നു എന്ന് കേട്ടു. ഞാൻ പറഞ്ഞതെല്ലാം ശരിയായി വരുന്നു. പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ? കെ.കരുണാകരന്റെ കുടുംബത്തെ (പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ) കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രസുകാർക്ക് കിട്ടിയുള്ളൂ ഇലക്ഷനു മത്സരിപ്പിക്കാൻ? കെ.മുരളീധരന്റെ പേര് കേട്ടിരുന്നു. ഞാൻ അപ്പോഴേ പറഞ്ഞു കെ.കരുണാകരന്റെ മകന് അവർ സീറ്റ് കൊടുക്കില്ല എന്ന്. പറഞ്ഞത് ശരിയായില്ലേ ? പാലക്കാട് ജില്ലാ നേതൃത്വം ഒറ്റക്കെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരനു സീറ്റ് നിഷേധിച്ചു. ഇത് ആരും ഇല്ല എന്ന് പറയേണ്ട.