പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി.സരിനോട് കോണ്‍ഗ്രസ് നേതൃത്വം കാട്ടിയത് നീതികേടെന്ന് പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ.വി.ഗോപിനാഥ്. കാര്യങ്ങള്‍ തുറന്ന് പറയുന്ന നേതാക്കളെ കുറയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ചില്ലറ തര്‍ക്കങ്ങളുണ്ടായാലും പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുമെന്നാണ് പ്രതീക്ഷ. പാര്‍ട്ടിക്ക് വേണ്ടി എല്ലാം സമര്‍പ്പിച്ച തന്നെ രാജിവച്ചിട്ടും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും ഗോപിനാഥ് മനോരമ ന്യൂസിനോട്.