TOPICS COVERED

രാഷ്ട്രീയത്തില്‍ വന്നത് ജനത്തെ ഭരിക്കാനെന്ന് പി.സരിന്‍. എം.എല്‍.എ ആകാനും മന്ത്രിയാകാനുമാണ് പാര്‍ട്ടിയില്‍ വന്നത്. ഇതിനായാണ് ജോലി കളഞ്ഞ് പാര്‍ട്ടിയില്‍ വന്നത്.  എന്നെ അധികാരത്തില്‍ എത്തിക്കാന്‍ പറ്റുന്ന പാര്‍ട്ടിയാണ് എന്റെ പാര്‍ട്ടി. എന്‍റെ ബോധ്യമാണ് എന്റെ പ്രത്യയശാസ്ത്രമെന്നും സരിന്‍ ഫെയ്സ്ബുക്കില്‍. മിനിറ്റുകള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി ഡിജിറ്റല്‍ സെല്‍ തലവന്‍ പി.സരിന്‍ ഇടതുപക്ഷത്തെത്തി. ഇനി ഇടതുപക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്നും സി.പി.എം ആവശ്യപ്പെട്ടാല്‍ ഇടതു സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നും പി.സരിന്‍ പ്രഖ്യാപിച്ചു. സരിന്റെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെത്തന്നെ പുറത്താക്കല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി

സി.പി.എം തന്നെപ്പറ്റി ഉണ്ടാക്കിയ നരേറ്റീവ് ആവര്‍ത്തിക്കുകയാണ് പി.സരിന്‍ ചെയ്തതെന്ന് വി.ഡി.സതീശന്റെ മറുപടി. ബി.ജെ.പിയുമായും സി.പി.എമ്മുമായും ചര്‍ച്ച നടത്തുന്ന ആളെ തങ്ങള്‍ എങ്ങനെ പരിഗണിക്കുമെന്ന് ചോദിച്ച സതീശന്‍, ആവശ്യം വന്നപ്പോള്‍ സരിനെ ശാസിച്ചിട്ടുണ്ടെന്നും  പറഞ്ഞു.  പോകുമ്പോള്‍ ആരുടെയെങ്കിലും പുറത്ത് ചാരണം. അത് എന്റെ മേലായി എന്നുമാത്രം.  സരിന് ഒറ്റപ്പാലം സീറ്റ് കൊടുത്തുവെങ്കിലും അവിടെ നിന്ന് പ്രവര്‍ത്തിച്ച് കാണിച്ചില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. 

സരിന്റേത് രാഷ്ട്രീയ എതിരാളികളെ സഹായിക്കാനുള്ള നീക്കമെന്ന് കെ.സി.വേണുഗോപാല്‍. പാര്‍ട്ടിവിട്ട് ആരുപോകുന്നതും വിഷമമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു

പാലക്കാട്ടെ ജയസാധ്യത സരിന്‍ സ്ഥാനാര്‍ഥി ആയശേഷം പറയാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകില്ല, ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണം.  അന്‍വറിന് ശേഷം സ്വതന്ത്രരെ തുണക്കുന്ന നിലപാട് തെറ്റെന്ന വിലയിരുത്തലില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.