TOPICS COVERED

കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി ഡിജിറ്റല്‍ സെല്‍ തലവന്‍ പി.സരിന്‍ ഇടതുപക്ഷത്ത്. ഇനി ഇടതുപക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്നും സി.പി.എം ആവശ്യപ്പെട്ടാല്‍ ഇടതു സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നും പി.സരിന്‍ പ്രഖ്യാപിച്ചു. സരിന്റെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെത്തന്നെ പുറത്താക്കല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. Also Read: സരിന്‍ ബിജെപിയെയും കണ്ടു; കെ.വി. തോമസ് പോയിട്ട് ഞങ്ങള്‍ നിന്നില്ലേ; സതീശന്‍

പി.സരിന്‍ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കുന്നത് ഗുണംചെയ്യുമെന്ന് സിപിഎം ജില്ലാ നേതൃത്വം. അഭിപ്രായം സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചു. നേതൃത്വം തീരുമാനമെടുക്കും. സ്ഥാനാര്‍ഥിത്വം ഉറപ്പാക്കിയത് ഇന്നലെ രാത്രിയിലെ കൂടിക്കാഴ്ചയില്‍. 

സിപിഎം തന്നെപ്പറ്റി ഉണ്ടാക്കിയ നരേറ്റീവ് ആവര്‍ത്തിക്കുകയാണ് പി.സരിന്‍ ചെയ്തതെന്ന് വി.ഡി.സതീശന്‍. ബി.ജെ.പിയുമായും സി.പി.എമ്മുമായും ചര്‍ച്ച നടത്തുന്ന ആളെ തങ്ങള്‍ എങ്ങനെ പരിഗണിക്കുമെന്ന് ചോദിച്ച സതീശന്‍, ആവശ്യം വന്നപ്പോള്‍ സരിനെ ശാസിച്ചിട്ടുണ്ടെന്നും  പറഞ്ഞു.  പോകുമ്പോള്‍ ആരുടെയെങ്കിലും പുറത്ത് ചാരണം. അത് എന്റെ മേലായി എന്നുമാത്രം.  സരിന് ഒറ്റപ്പാലം സീറ്റ് കൊടുത്തുവെങ്കിലും അവിടെ നിന്ന് പ്രവര്‍ത്തിച്ച് കാണിച്ചില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.