vd-against-sarin

കോണ്‍ഗ്രസിനും തനിക്കുമെതിരെ പി. സരിന്‍ ഉന്നയിച്ച ആരോപണങ്ങളെ തള്ളി വി.ഡി. സതീശന്‍. സിപിഎം വാദമാണ് സരിന്‍ ഉന്നയിച്ചത്. കൂട്ടായ തീരുമാനത്തിന് ശേഷമാണ് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത്. പോകുമ്പോള്‍ ആരുടെയെങ്കിലും പുറത്ത് ചാരണം, ഇത് തന്‍റെ മേലായി എന്ന് മാത്രമേയുള്ളൂവെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാര്‍ഥിത്വത്തിനായി സരിന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന ഗുരുതര ആരോപണവും സതീശന്‍ ഉന്നയിച്ചു. ബിജെപിയുമായും സിപിഎമ്മുമായും ചര്‍ച്ച നടത്തുന്നയാളെ എങ്ങനെ സ്ഥാനാര്‍ഥിയായി പരിഗണിക്കുമെന്നായിരുന്നു മാധ്യമങ്ങളോട് പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം. സരിന് ഒറ്റപ്പാലം സീറ്റ് കൊടുത്തുവെന്നും അവിടെ നിന്ന് പ്രവര്‍ത്തിച്ച് കാണിച്ചില്ലെന്നും അദ്ദേഹം ആക്ഷേപം ഉയര്‍ത്തി.

കോണ്‍ഗ്രസ് നേതൃത്വത്തയും പ്രതിപക്ഷനേതാവിനെയും രൂക്ഷമായി വിമര്‍ശിച്ച് സരിന്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് സരിനെ കോണ്‍ഗ്രസിന്‍റെ പ്രാഥമികാംഗ്വത്വത്തില്‍ നിന്നും കെപിസിസി പുറത്താക്കിയത്. പിന്നാലെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നൊഴിവാക്കുകയും ചെയ്തു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് പുറത്താക്കലെന്നാണ് കെപിസിസിയുടെ വിശദീകരണം.

കോണ്‍ഗ്രസ് പാര്‍ട്ടിയെ വി.ഡി.സതീശന്‍ ഹൈജാക്ക് ചെയ്തുവെന്നും പാര്‍ട്ടിയില്‍ പരസ്പര ബഹുമാനമില്ലെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.കീഴാള സംസ്കാരത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടുപോയി.ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയെ കൊണ്ടുപോയ രീതിതന്നെ മാറി. സതീശന്‍ സഹപ്രവര്‍ത്തകരോട് രാജാവിനെപ്പോലെ പെരുമാറുന്നു തന്നോട് ആദ്യമായി ബഹുമാനത്തോടെ സംസാരിച്ചത് ഇന്നലെമാത്രമാണ്. സതീശന്‍ പ്രതിപക്ഷ നേതൃപദവിയിലേക്ക് വന്നത് അട്ടിമറിയിലൂടെയാണ്. ഷാഫിയെ വടകരയ്ക്ക് വിട്ടത് ബി.ജെ.പിയെ സഹായിക്കാനെന്നും സരിന്‍ പറഞ്ഞു.

ENGLISH SUMMARY:

VD Satheesan against P Sarin. He alleges that Sarin has met BJP leaders for palakkad.