pp-divya-case

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയ്​ക്കെതിരെ കേസെടുത്തു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന എം.വി.ഗോവിന്ദന്‍റെ പരാമര്‍ശത്തിന് പിന്നാലെയാണ് നടപടി. ദിവ്യയ്ക്കെതിരെ നവീന്‍റെ കുടുംബം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. അസ്വാഭാവിക മരണമെന്ന് മാത്രമായിരുന്നു എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്.   Also Read: 'ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു'; തള്ളി സിപിഎം

 
ENGLISH SUMMARY:

Kerala police to register Case against PP Divya in Naveen Babu's death. She will be charged with abetment of suicide, says reports.