sudhakaran-sarin

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ പി. സരിനെ കൈവിട്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. കോണ്‍ഗ്രസ് വിട്ടുപോകുന്നവര്‍ പോകട്ടെ. സരിന്‍ പാര്‍ട്ടിയില്‍ നില്‍ക്കണമെന്നാണ് ആഗ്രഹം. സരിന്‍റെ കാര്യം സരിന്‍ തന്നെ തീരുമാനിക്കട്ടെയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സരിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി വിരുദ്ധതയുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതു സ്വതന്ത്രനായി പി.സരിന്‍ മല്‍സരിക്കുമെന്ന പ്രഖ്യാപനങ്ങള്‍ക്കിടെയാണ് സുധാകരന്‍റെ പ്രതികരണം. 

 

അതേസമയം, സരിനെ ചേര്‍ത്തുപിടിക്കുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ്ബാബു. സരിന്‍ നിലപാട് വ്യക്തമാക്കിയാല്‍ ഉടന്‍ തീരുമാനിക്കും.  പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം മനോരമന്യൂസിനോട് വ്യക്തമാക്കി. 

Google News Logo Follow Us on Google News

ENGLISH SUMMARY:

K. Sudhakaran says he won't stop those who wish to leave the Congress in Sarin row. CPM Palakkad district secretary says CPM will protect Sarin,if he wish to join.