pv-anwar18

പാലക്കാടും ചേലക്കരയിലും എൽ ഡി എഫും ബി ജെ പിയും തമ്മിൽ ഡീലാണെന്ന് പി വി അൻവർ എം എൽ എ . പാലക്കാട് സി പി എം ബി ജെ പിക്ക് വോട്ട് ചെയ്യും, ചേലക്കരയിൽ ബി ജെ പി , സി പി എമ്മിന് വോട്ടും ചെയ്യും, ഈ ഡീൽ ഇത്തവണയും ആവർത്തിക്കും. ഒരു സ്ഥാനാർത്ഥിയെ നിർത്താൻ പോലും കഴിയാത്ത വിധം സി പി എം കേരളത്തിൽ പുറകോട്ടു പോയി. സ്ഥാനാർത്ഥി ആവാൻ ഒരു കോൺഗ്രസുകാരന്റെ പിറകെ നടക്കുകയാണ് സി പി എം . സരിന്റെ തീരുമാനം ബുദ്ധി ശൂന്യമാണെന്നും സി പി എം സ്വതന്ത്രനായ താൻ ജീവിക്കുന്ന രക്തസാക്ഷിയായി സരിന്റെ മുന്നിലുണ്ടെന്നും പി വി അൻവർ മനോരമ ന്യൂസിനോട് പറഞ്ഞു

Read Also: ‘മൂന്നാം വട്ടവും പിണറായി തന്നെ ഭരിക്കും; ഇനി സിപിഎമ്മിലെ കോൺഗ്രസുകാരന്‍’

അതേസമയം, പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥിയെ വൈകിട്ട് പ്രഖ്യാപിക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ പറഞ്ഞു. സ്ഥാനാർഥി ആരാണെന്ന തീരുമാനം അന്തിമമാക്കുക മാത്രമാണ് ഇനിയുള്ള നടപടി. പി.സരിന്റെ  വടകര ഡീൽ ആരോപണം ഗൗരവതരം. പ്രതിപക്ഷ നേതാവിനെതിരെ സരിൻ ഉന്നയിച്ച വിഷയങ്ങൾ ഈ തിരഞ്ഞെടുപ്പിൽ നിർണായക ചർച്ചയാവും.

അനുകൂല സാഹചര്യങ്ങൾ എന്തായാലും പ്രയോജനപ്പെടുത്താനാണ് എൽ.ഡി.എഫ് തീരുമാനമെന്നും ബാലൻ പാലക്കാട് പറഞ്ഞു

 

സരിന്റെ വെളിപ്പെടുത്തലോടെ വടകര– പാലക്കാട് ഡീല്‍ ശരിയെന്ന് തെളിഞ്ഞല്ലോയെന്ന് മന്ത്രി എംബി രാജേഷ് മാധ്യമങ്ങളോടു പറഞ്ഞു. വടകരയില്‍ യു.ഡി.എഫിനെ സഹായിച്ചതിന് പകരം സഹായം പാലക്കാട്ട് ബി.ജെ.പിക്ക് കിട്ടും.എല്ലാ വിമര്‍ശനങ്ങളെയും വി.ഡി.സതീശന്‍ വ്യക്തിപരമായി കാണുന്നുവെന്നും എം.ബി.രാജേഷ് .

Google News Logo Follow Us on Google News

ENGLISH SUMMARY:

PV Anwar against dr pv sarin