p-sarin-counter-point

പറഞ്ഞ രാഷ്ട്രീയത്തിന്‍റെ ബോധ്യമാണ് സി.പി.എം സ്വീകരിച്ചതിന് പിന്നിലെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിന്‍. സ്വതന്ത്ര സ്ഥാനാര്‍ഥിയെന്ന നിലയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കും. മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനത്തിലൂടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയദൗത്യമാണ് നിര്‍വഹിച്ചതെന്നും അദ്ദേഹം മനോരമന്യൂസ് കൗണ്ടര്‍ പോയിന്‍റില്‍ പറഞ്ഞു. സീറ്റിനായി ബി.ജെ.പി നേതാക്കളെ വിളിച്ചിട്ടില്ല, അവര്‍ എന്നെയാണ് വിളിച്ചതെന്നും  ബി.ജെ.പിയുമായി ഡീല്‍ ഉറപ്പിച്ചാണ് ഷാഫിയെ വടകര സ്ഥാനാര്‍ഥിയാക്കിയതെന്നും സരിന്‍ പറഞ്ഞു.

 

അതേസമയം, പാലക്കാട്ട് ഡോ.പി.സരിനെയും ചേലക്കരയില്‍ യു.ആര്‍.പ്രദീപിനെയും ഇടതുമുന്നണി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. പാലക്കാട്ട് സരിന്‍ ഇടത് സ്വതന്ത്രനായി മല്‍സരിക്കും. ഇടത് സ്വതന്ത്രന്‍മാര്‍ എല്ലാകാലത്തും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടായിട്ടുണ്ടെന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫിലെ പാളയത്തില്‍ പട അനുകൂല ഘടകമാണ്. രൂക്ഷവിമര്‍ശകര്‍പോലും ഇടതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലക്കാട്ട് ഡീലുണ്ടാക്കിയ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

പാർട്ടി തന്നെ വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചതെന്ന് ചേലക്കരയിലെ ഇടതു സ്ഥാനാർഥി യു.ആർ. പ്രദീപ് മനോരമന്യൂസിനോട് പ്രതികരിച്ചു. എതിർ സ്ഥാനാർഥി ആരായാലും ഇടതുമുന്നണിയുടെ വിജയം സുനിശ്ചിതമാണ്. വികസന വിഷയങ്ങൾ ഉയർത്തി ജനങ്ങളോട് വോട്ട് ചോദിക്കുമെന്നും പ്രദീപ് പറഞ്ഞു. 

Google News Logo Follow Us on Google News

ENGLISH SUMMARY:

P Sarin talks about his decision to join CPM, after party announce his candidacy. As an independent candidate, he believes he will have greater acceptance.