sarin-udf-election

പാലക്കാട് ത്രികോണ മല്‍സരമോ എന്ന് ജനം തീരുമാനിക്കട്ടെയെന്ന് സിപിഎം സ്വതന്ത്രനായി മല്‍സരിക്കുന്ന പി.സരിന്‍. വിളിച്ചു വരുത്തിയ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍ക്കും. കോണ്‍ഗ്രസിന് അടിത്തറ നഷ്ടമാകുമെന്നും സരിന്‍ മനോരമന്യൂസിനോട് പറഞ്ഞു. വെറുപ്പ് പടര്‍ത്താനും വിദ്വേഷം പരത്താനും പാലക്കാട് ഒരു ടൂളാകാന്‍ എങ്ങനെയാണ് സാധ്യതയുള്ളത് അതിനെ ചെറുക്കണം. അത് രാഷ്ട്രീയമായി ബിജെപിയെ പരാജയപ്പെടുത്തിക്കൊണ്ടാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. 

 

അതേസമയം, മതേതരത്വമാണ് പാലക്കാട്ടെ മുഖ്യപ്രചാരണ വിഷയമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പോരാട്ടം ബിജെപിക്കെതിരെയാണ്. എപ്പോഴും കടുത്ത പോരാട്ടമാണെന്ന ക്ഷീണം ഇത്തവണ പാലക്കാട്ടുകാര്‍ തീര്‍ക്കുമെന്നും രാഹുല്‍ മനോരമന്യൂസിനോട് പറഞ്ഞു. 

സരിന്‍ പ്രകോപിപ്പിച്ചാലും മറുപടി പറയില്ല. ഗൗരവമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാനുണ്ട്. വ്യക്തിപരമായ വിഷയങ്ങളല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി പറഞ്ഞു. ബിജെപിയെയും വര്‍ഗീയതെയും തറപറ്റിക്കുകയാണ് ലക്ഷ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

Google News Logo Follow Us on Google News

Choos
ENGLISH SUMMARY:

P. Sarin, who is contesting as the LDF candidate for the bypoll, claims that Congress will lose its base and the election.