chelakkara

TOPICS COVERED

ചേലക്കരയിൽ ആവേശത്തിരയിളക്കി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ. രമ്യാ ഹരിദാസിനെ പിൻവലിക്കണമെന്ന പി.വി അൻവറിന്റെ സമ്മർദത്തിനുള്ള മറുപടി കൂടിയായിരുന്നു യുഡിഎഫിലെ പ്രമുഖ നേതാക്കളെല്ലാം അണിനിരന്ന പരിപാടി. മുന്നണിയിലെ കക്ഷികളെല്ലാം ഒറ്റക്കെട്ടാണെന്ന സന്ദേശം കൺവെൻഷൻ മുന്നോട്ടുവച്ചു.

 

കോൺഗ്രസ് രണ്ടും കൽപ്പിച്ചാണ്. രണ്ട് പതിറ്റാണ്ടിലധികമായി കോൺഗ്രസിന് ബാലികേറാമലയായ ചേലക്കരയിലെ ചെങ്കൊടി താഴെയിറക്കാൻ എല്ലാ അടവും പയറ്റും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ എല്ലാ ഘടകകക്ഷി നേതാക്കളും പങ്കെടുത്തു. 

ജയിക്കാൻ സിപിഎം വർഗീയതയുടെ കൂട്ട് പിടിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശരീരഭാഷ ഒന്നാണെന്നും സാദിഖലി ശിഹാബ് തങ്ങൾ. തുടർന്ന് കെപിസിസി അധ്യക്ഷനൊപ്പം സ്ഥാനാർഥിയുടെ റോഡ് ഷോ. ബുധനാഴ്ച്ച ഉച്ചയ്ക്ക് രമ്യാ ഹരിദാസ് നാമനിർദേശപത്രിക സമർപ്പിക്കും.

Congress election convention at Chelakkara: