പി.വി.അന്‍വറിന്റെ ഡിമാന്റുകളൊന്നും യുഡിഎഫ് അംഗീകരിക്കാന്‍ പോകുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. യുഡിഎഫിന് ജയിക്കാന്‍ അന്‍വറിന്റെ പിന്തുണയൊന്നും വേണ്ട. ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. അന്‍വര്‍ വഴിമുടക്കിയാകരുതെന്നെ വിചാരിച്ചുള്ളൂ. വോട്ട് വിഘടിച്ചുപോകരുതെന്നാണ് ഉദ്ദേശ്യമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ മനോരമന്യൂസിനോട് പറഞ്ഞു.
അതേസമയം, പി.വി.അന്‍വറിന് പാലക്കാടും ചേലക്കരയും സ്വാധീനമില്ലെന്ന് കെ.മുരളീധരന്‍. അന്‍വറിനുവേണ്ടി യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ല. അന്‍വറിന് സ്വാധീനമുള്ള വയനാട്ടില്‍ പിന്തുണ സ്വാഗതം ചെയ്യുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
വോട്ട് കച്ചവടവും, മുന്നണികള്‍ തമ്മിലുള്ള ഡീലും വ്യക്തിപരമായ ആക്ഷേപങ്ങളും പരസ്പരം ഉന്നയിച്ച് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍ വീറും വാശിയും കൂട്ടി പ്രചരണ വേഗതയില്‍. വിവിധ മുന്നണികളുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടഭ്യര്‍ഥിച്ച് മണ്ഡലത്തിലെത്തും. യു.ഡി.എഫിന്റെ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് വൈകീട്ട് കെ.സി.വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും. എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ വൈകീട്ട് റോഡ് ഷോ നടത്തി പ്രചരണത്തില്‍ സജീവമാകും.
അടുത്തദിവസങ്ങളില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കായി വോട്ട് തേടുന്നതോടെ പാലക്കാട്ടെ പ്രചാരണച്ചൂട് അന്തരീക്ഷത്തിലെ ചൂടിനെ മറികടക്കും. ചേലക്കരയിലും പ്രചാരണം തകൃതി. എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസ് ഇന്ന് റോഡ് ഷോയോടെ പ്രചരണത്തിന് തുടക്കം കുറിക്കും. രാവിലെ 11.30ന് ജില്ലാ അതിർത്തിയായ ലക്കിടി മുതൽ കൽപ്പറ്റ വരെയാണ് റോഡ് ഷോ. വാദ്യ മേളയുടെ അകമ്പടിയിൽ പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിക്കും. അതേ സമയം രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കയും ഗാന്ധിയും നാളെ വൈകീട്ട് വയനാട്ടിലെത്തും. 23 നാണ് പ്രിയങ്കയുടെ റോഡ് ഷോയും നാമ നിർദ്ദേശാ പത്രിക സമർപ്പണവും.