പി.വി.അൻവർ അനാഥനായെന്ന് സി.പി.എം നേതാവ് എ.സി.മൊയ്തീൻ എംഎല്‍എ. ചേലക്കരയിൽ അൻവറിന് സ്വാധീനമില്ല. മുസ്‌ലിം വോട്ടുകൾ എല്‍ഡിഎഫിൽ നിന്ന് ചോരില്ലെന്നും യു.ഡി.എഫ് - അൻവർ ഡീൽ ചേലക്കരയിലെന്നും മൊയ്തീന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ആർ.എസും.എസും ജമാഅത്തെ ഇസ്ലാമിയും ഒരു പോലെ വർഗീയത പരത്തുന്നവണെന്നും എല്‍ഡിഎഫ് ചേലക്കരയിൽ റെക്കോർഡ് ഭൂരിപക്ഷം നിലനിർത്തുമെന്നും എ.സി.മൊയ്തീൻ. 

ENGLISH SUMMARY:

chelakkara by election ac moideen against pv anwar