കന്നിപ്പോരിനിറങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ വയനാട്ടിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്ക്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും കണ്ണൂരിലെത്തി. അവിടെ നിന്നും ഹെലികോപ്ടര്‍ മാര്‍ഗം വയനാട്ടിലേക്ക് പുറപ്പെട്ടു. വരണാധികാരിയായ വയനാട് ജില്ലാ കലക്ടർ ഡി. ആർ.മേഘശ്രീ മുമ്പാകെ 12 മണിയോടെ പ്രിയങ്ക പത്രിക നല്‍കും.
കൽപ്പറ്റയിൽ പതിനായിരങ്ങളെ അണിനിരത്തിയുള്ള റോഡ് ഷോയ്ക്ക് ശേഷമാകും പത്രികാസമര്‍പ്പണം. കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരും കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും കൽപ്പറ്റയിലെത്തും. രാവിലെ 11 മണിയോടെ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ചു കൽപ്പറ്റ മഹാറാണി വസ്ത്രാലയ പരിസരത്ത് സമാപിക്കും വിധമാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.