വയനാട് കൽപറ്റ റാട്ടക്കൊല്ലിമലയിൽ പുലിയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്. മാനന്തവാടി കൊയിലേരി സ്വദേശി വിനീതിനാണ് പരുക്കേറ്റത്. സ്വകാര്യ എസ്സ്റ്റേറ്റിൽ ജോലിക്കിടെയായിരുന്നു ആക്രമണം. നിസാര പരുക്കേറ്റ വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലി കാട്ടിലേക്ക് പോയെന്ന് വനംവകുപ്പ് വ്യക്തമാക്കി. പഞ്ചാരകൊല്ലിയിൽ കടുവാക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ അടുത്ത ബന്ധുവാണ് വിനീത്.